18 ആമത് വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. റോബിൻ ഉത്തപ്പയാണ് ടീം ക്യാപ്റ്റൻ. സഞ്ജു സാംസൺ വൈസ് ക്യാപ്റ്റനാണ്. ടൂർണമെന്റിൽ കേരളത്തിന്റെ മത്സരങ്ങൾ 25 മുതൽ ബെംഗളൂരുവിൽ നടക്കും. എലൈറ്റ് എ ഗ്രൂപ്പിലാണ് കേരളത്തിന്റെ സ്ഥാനം. ആദ്യ മത്സരത്തിൽ കേരളം ഛത്തീസ്ഗഡിനെ നേരിടും. 26 ന് സൗരാഷ്ട്ര 29 ന് ആന്ധ്ര, ഒക്ടോബർ ഒന്നിന് മുംബൈ ഒമ്പതിന് ജാർഖണ്ഡ് 11 ന് ഹൈദരാബാദ് 13 ന് കർണാടക എന്നിങ്ങനെയാണ് മത്സരം ക്രമം. 38 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. മുംബൈയായിരുന്നു കഴിഞ്ഞ എഡിഷനിലെ ചാമ്പ്യൻമാർ.
കേരള ടീം
Robin Uthappa (c), Jalaj Saxena, Rahul P, Sanju Samson (vc), Sachin Baby, Mohammed Azharuddeen M (wk), Vishnu Vinod, Asif K M, Nidheesh M D, Basil Thampi, Sandeep S Warrier, Midhun S, Akshay Chandran, Salman Nizar, Sijomon Joseph