ചരിത്രം കുറിച്ച് ബിനീഷും ചന്തുവും

ലോകത്തെ ഏറ്റവും കടുപ്പമേറിയ കായികപരീക്ഷണങ്ങളിലൊന്നായ അയൺമാൻ ട്രയാത്‌ലണിന്റെ മാതൃകയിൽ നീന്തലും സൈക്ലിങ്ങും ഓട്ടവും ഉൾപ്പെടുന്ന ട്രയാത്‌ലൺ പൂർത്തീകരിച്ച് മലയാളികളായ ബിനീഷും ചന്തുവും. 228 കിലോമീറ്റർ ട്രയാത്‌ലൺ പൂർത്തിയാകാൻ 15 മണിക്കൂർ 23 മിനിറ്റ് മാത്രമാണ് എടുത്തത്. ഇന്ത്യയിൽ ആദ്യമായിയാണ് ഫുൾ ട്രയാത്‌ലൺ മത്സരം നടക്കുന്നത്. 3.9 കിലോമീറ്റർ നീന്തൽ, 180.2 കിലോമീറ്റർ സൈക്ലിങ്, 42.2 കിലോമീറ്റർ ഓട്ടം എന്നിവ 16 മണിക്കൂർ 30 മിനിറ്റിൽ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം.ഇന്നലെ രാവിലെ 6.15 നു പമ്പയാറ്റില്‍ മങ്കൊമ്പ് സിവില്‍ സ്റ്റേഷന്‍ കടവില്‍ ഒളിമ്പ്യന്‍ പി. അനില്‍കുമാര്‍ ട്രയാത്ലണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.