വിനൂ മങ്കാദ് ട്രോഫി അണ്ടര്‍ 19 ക്രിക്കറ്റില്‍ കേരളം ഹിമാചല്‍ പ്രദേശിനെ 42 റണ്‍സിന് തോല്‍പ്പിച്ചു. ആദ്യ ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുക്കാനെ സാധിച്ചോള്ളൂ. കേരളത്തിന് വേണ്ടി ആദിദേവ് 53 വരുണ്‍ ദീപക് നയനാര്‍ 55 റണ്‍സും നേടി. ഹിമാചലിന് വേണ്ടി ഷിവം ശര്‍മ 34 റണ്‍സ് വിട്ട്കൊടുത്ത് നാല് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചലിനെ കേരളം എറിഞ്ഞൊതുക്കി. സ്കോര്‍ ബോര്‍ഡില്‍ രണ്ടക്കം തികയുന്നതിന് മുമ്പോ ആദ്യ വിക്കറ്റ് പോയി. 42.2 ഓവറില്‍ 119 റണ്‍സിന് എല്ലാവരും പുറത്തായി. കേരളത്തിന് വേണ്ടി കിരണ്‍ സാഗര്‍ വിദ്യാസാഗര്‍ മുണ്ടാരത്ത്, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.