ഒളിമ്പിക് അസോസിയേഷന്‍ എക്സിക്യുറ്റീവ് കൗണ്‍സില്‍ ചേര്‍ന്നു | kerala olympic association meeting

കേരള ഒളിമ്പിക് അസോസിയേഷന്‍ എക്‌സിക്യുറ്റീവ് കൗണ്‍സില്‍ ചേര്‍ന്നു. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്ത് വെച്ചായിരുന്നു എക്‌സിക്യുറ്റീവ്. എക്‌സിക്യുറ്റീവ് കൗണ്‍സിലില്‍ കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍, സെക്രട്ടറി എസ് രാജിവ്, ട്രഷറര്‍ എംആര്‍ രഞ്ജിത്ത്, വൈസ് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എക്‌സിക്യുറ്റീവിന് ശേഷം 11 മണിക്ക് പ്രത്യേക ജനറല്‍ ബോഡിയും ജനറല്‍ കൗണ്‍സില്‍ മീറ്റിങും ചേര്‍ന്നു. ജനറല്‍ കൗണ്‍സിലില്‍ ഒളിമ്പിക് അസോസിയേഷന്റെ കീഴില്‍ വരുന്ന വിവിധ അസോസിയേഷനുകളുടെ പ്രശ്‌നങ്ങളും ഒളിമ്പിക് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തു.