സെഞ്ച്വറി മികവില്‍ കേരളത്തിന് ജയം | Kerala downed Manipur by 140 runs

റായിപൂറില്‍ നടക്കുന്ന സീനിയര്‍ വനിതാ ടി20 ക്രിക്കറ്റില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. മണിപ്പൂരിനെ 140 റണ്‍സിനാണ് കേരളം തോല്‍പ്പിച്ചത്. 67 പന്തില്‍ 108 രണ്‍സ് നേടിയ ഓപ്പണര്‍ ജിന്‍സി ജോര്‍ജ്ജാണ് വിജയശില്‍പി. വനിതാ ടി20 സീനിയര്‍ ക്രിക്കറ്റ് തലത്തിലെ കേരളത്തിന്റെ ആദ്യ സെഞ്ച്വറിയാണിത്.
ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി. ജിന്‍സിക്ക് പിന്തുണ നല്‍കി ഷാനി ശശിധരന്‍(43), സജന എസ് സജീവന്‍ (30) എന്നിവരുണ്ടായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മണിപ്പൂരിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 59 രണ്‍സെടുക്കാനെ സാധിച്ചോള്ളൂ. കേരളത്തിനായി സജന, കീര്‍ത്തി കെ ജയിംസ്, ദര്‍ശന എം മോഹന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.