സജന്‍ കെ. വര്‍ഗീസ് കെ.സി.എ. പ്രസിഡന്റ് | KCA’s new president

സജന്‍ കെ. വര്‍ഗീസ് കേരള ക്രിക്കറ്റ് അസോസിയേന്‍ (കെ.സി.എ) പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായിരുന്ന ജയേഷ് ജോര്‍ജ് ബി.സി.സി.ഐ. ജോ. സെക്രട്ടറിയായി തിരഞ്ഞെടുത്തത്തിനെ തുടര്‍ന്ന് രാജിവച്ചിരുന്നു. തുടര്‍ന്നാണു കെ.സി.എ. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചത്. കെ.സി.എ. പ്രസിഡന്റ് സ്ഥാനത്തേക്ക് സജന്‍ കെ. വര്‍ഗീസ് മാത്രമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. സംസ്ഥാന തിരഞ്ഞെടുപ്പ് മുന്‍ കമ്മിഷണായിരുന്ന ശശിധരന്‍ നായരായിരുന്നു ഇലക്ഷന്‍ ഓഫീസര്‍. രണ്ടാം തവണയാണ് സജന്‍ കെ. വര്‍ഗീസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. ജയേഷ് ജോര്‍ജ് കെ.സി.എ. പ്രസിഡന്റാകുന്നതിന് മുന്‍മ്പ് ഒന്നര വര്‍ഷം സജന്‍ പ്രസിഡന്റ് പദവി വഹിച്ചിരുന്നു.