കായികഭവന് പുതിയകെട്ടിടം

സംസ്ഥാനത്ത് കായികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കായികഭവന്റെ പുതിയ കെട്ടിടത്തിന് വ്യവസാക കായിക യുവജനവകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ തറക്കല്ലിട്ടു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കായിക പ്രമുഖരുമായി സംവദിക്കുന്ന ചടങ്ങിലാണ് മന്ത്രി പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. തിരുവനന്തപുരം നഗരത്തിലെ വാന്‍ഡ്രോസ് ജംഗഷനിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
നാല് നിലയുള്ള കെട്ടിടത്തിന്‍ ഒരു നിലയില്‍ കായിക ഡയറക്ടറേറ്റും മറ്റുനിലകളില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലും കേരള ഒളിമ്പിക് അസോസിയേഷനും പ്രവര്‍ത്തിക്കും. കേരള ഒളിമ്പിക് അസോസിയേഷനാണ് പുതിയ കായികഭവന് സ്ഥലം വിട്ടുനല്‍ക്കിയത്.