ബംഗളുരുവില്‍ നാളെ ആരംഭിക്കുന്ന ഏഷ്യാ കപ്പ് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള 12 അംഗ ഇന്ത്യന്‍ വനിതാ ടീമില്‍ നാല് മലയാളികള്‍
ഇടംപിടിച്ചു. പിഎസ് ജീന, സ്റ്റെഫി നിക്സണ്, പിജി അഞ്ജന എന്നിവര്‍ക്കൊപ്പം റെയില്‍വേസ് താരം ശ്രുതി അരവിന്ദ് എന്നിവരാണ് ടീമില്‍
ഇടംപിടിച്ച നാല് മലയാളികള്‍. ഉദ്ഘാടന മത്സരത്തില്‍ ഓസ്ട്രേലിയ ഫിലിപ്പിന്‍സിനെ നേരിടും. നിലവിലെ ഏഷ്യന്‍ ചാമ്പ്യന്മാരായ ജപ്പാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. കൊറിയ ചൈനീസ് തായപെ എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. സെപ്റ്റംബര്‍ 28 നാണ് സെമി ഫൈനല്‍. 29 ന് ഫൈനല്‍ നടക്കും.