മുന്‍ ദേശീയ ഫുട്ബോള്‍ താരം കല്ല്യാണം വീട്ടില്‍ ഉസ്മാന് കോയ (ഡംബോ ഉസ്മാന് -74) കുണ്ടുങ്ങല്‍ പാലാട്ട് വില്ലയില്‍ അന്തരിച്ചു. കോവിഡ്- 19 നിയന്ത്രണങ്ങള്‍ പാലിച്ച് ഇന്ന് രാവിലെ 10.00 മണിക്ക് കണ്ണംപറമ്പില്‍ കബറടക്കം നടക്കും. യംഗ് ചാലഞ്ചേര്സിലൂടെ തുടക്കം പിന്നീട് സംസ്ഥാന ജ്യൂനിയര്‍ ടീമില്‍ കളിച്ചു 1970 – 80 കാലഘട്ടത്തെ മികച്ച ബാക്ക് 1973 ല്‍ കേരളം സന്തോഷ് ട്രോഫി കിരീടം നേടിയപ്പോള്‍ ബാക്ക് ലൈനില്‍ കളിച്ച അതു വരെ മിഡ്ഫീല്‍ഡില്‍ കളിച്ച ഉസ്മാനെ അന്നത്തെ കേരള കോച്ച് സൈമണ്‍ സുന്ദര്‍ രാജ് പരിക്ഷണമെന്ന നിലയില്‍ ബാക്ക് ലൈനില്‍ കളിപ്പിക്കുകയായിരുന്നു ഉസ്മാന്റെ കളികണ്ട് സെംപോ ഗോവ വിളിക്കുകയായിരുന്നു കോഴിക്കോട്ടെ മറ്റൊരു ദേശീയ താരം പ്രസന്ന നോടൊപ്പം പോയി അങ്ങിനെ ഡെ ീ പോ ഉസ്മാനായി തുടര്‍ന്നു ഗള്‍ഫില്‍ പോയി അവിടെ സര്‍വ്വേയറായി ജോലി ചെയ്തു റിട്ടയര്‍മെന്റിന ശേക്ഷം നാട്ടിലെത്തി ചില ക്ലബുകള്‍ക്ക് പരിശീലനം നല്കി വന്നു ഫാക്ട്, ടൈറ്റാനിയം, പ്രീമിയര്‍ ടയേഴ്സ് എന്നി ടീമുകള്‍ക്ക് വേണ്ടിയും കളിച്ചു
ഭാര്യ: പുതിയ സ്രാങ്കിന്റകം കദീജ. സഹോദരന്: കെ.വി.അബ്ദുറഹിമാന് (അന്ത്രു).