ഖേലോ ഇന്ത്യ വനിതാ ഫുട്‌ബോള്‍ സെലക്ഷന്‍ | football team selection

അണ്ടര്‍ 17 ഖേലോ ഇന്ത്യ വനിതാ ഫുട്‌ബോള്‍ ലീഗിന്റെ ഒന്നാം റൗണ്ടില്‍ പങ്കെടുക്കുവാന്‍ സ്‌കൂള്‍, ക്ലബ്, അക്കാദമികള്‍ക്ക് അപേക്ഷിക്കാം. വിജയിക്കുന്ന ടീമിന് ദേശീയതലത്തില്‍ രണ്ടാം റൗണ്ടില്‍ കളിക്കാം. 2020 ലെ ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള കളിക്കാരെ ഇതില്‍ നിന്നും തിരഞ്ഞെടുക്കും.
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന കേരള അണ്ടര്‍ 17 ഫുട്‌ബോള്‍ ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ് 26 ന് രാവിലെ 6.30 ന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍. 2003 ജനുവരി ഒന്നിനും 2006 ഡിസംബര്‍ 31 നും ഇടയില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം: 9895032704.