ഇന്ത്യന്‍ ടീമില്‍ അഞ്ച് മലയാളികള്‍ | Five Kerala players at Indian basketball team

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ബാസ്‌കറ്റ്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ അഞ്ച് മലയാളി താരങ്ങള്‍ ഇടംപിടിച്ചു. സെറ്റിഫി നിക്‌സണ്‍, പിഎസ് ജീന, പി.ജി. അഞ്ജന, അനീഷ ക്ലീറ്റസ്, ശ്രുതി അരവിന്ദ് എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ മലയാളി താരങ്ങള്‍. ജീനയാണ് ടീം ക്യാപ്റ്റന്‍. മലേഷ്യയിലെ ക്വാലാലംപൂരില്‍ വ്യാഴാഴ്ച ടൂര്‍ണമെന്റിന് തുടക്കമാകും. ഓസ്‌ട്രേലിയ, ചൈനീസ് തായ്‌പെ, ജപ്പാന്‍ എന്നിവരാണ് ഇന്ത്യന്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലുള്ളത്.