വിജയ് ഹസാരെ ട്രോഫി: കേരളത്തിന്റെ ആദ്യ മത്സരം ഉപേക്ഷിച്ചു | First match abandoned without toss due to rain

ബംഗളുരുവിൽ നടക്കുന്ന വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ കേരളത്തിന്റെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചു. കനത്ത മഴ കാരണം മത്സരത്തിന്റെ ടോസ് പോലും ഇടാൻ സാധിച്ചിരുന്നില്ല. നാളെ നടക്കുന്ന രണ്ടാം മത്സരത്തിൽ സൗരാഷ്ട്രയാണ് കേരളത്തിന്റെ എതിരാളി. 29 ന് ആന്ധ്ര, ഒക്ടോബർ ഒന്നിന് മുംബൈ ഒമ്പതിന് ജാർഖണ്ഡ് 11 ന് ഹൈദരാബാദ് 13 ന് കർണാടക എന്നിവരുമായും കേരളം ഏറ്റുമുട്ടണം. മത്സരം ക്രമം. 38 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. മുംബൈയായിരുന്നു കഴിഞ്ഞ എഡിഷനിലെ ചാമ്പ്യൻമാർ. റോബിൻ ഉത്തപ്പ നയിക്കുന്ന ടീമിൽ സഞ്ജു സാംസനാണ് ഉപനായകൻ.