ഇന്ത്യന്‍ ടീമില്‍ എട്ട് മലയാളികള്‍ | eight malayali players at indian team

നേപ്പാളില്‍ ഡിസംബര്‍ ഒന്നു മുതല്‍ നടക്കുന്ന സാഫ് ഗെയിംസിനുള്ള ഇന്ത്യന്‍ ബാസ്‌കറ്റ്ബോള്‍ ടീമില്‍ എട്ട് മലയാളികള്‍ ഇടംപിടിച്ചു. പി.എസ്. ജീന ക്യാപ്റ്റനായ വനിതാ ടീമില്‍ പി.ജി. അഞ്ജന, സ്റ്റെഫി നിക്സണ്‍, നിമ്മി ജോര്‍ജ് എന്നിവരാണുള്ളത്.
പുരുഷ ടീമില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് വിദ്യാര്‍ത്ഥി സെജിന്‍ മാത്യു ഇടംപിടിച്ചു.
വനിതകളുടെ 3-3 ടീമില്‍ മാര്‍ ഇവാനിയോസ് കോളജിലെ ശ്രീകല റാണി, കെ.എസ്.ഇ.ബിയുടെ അനീഷ ക്ലീറ്റസ്, റെയില്‍വേസിന്റെ ശ്രുതി അരവിന്ദ് എന്നിവരും ടീമില്‍ ഇടംകണ്ടെത്തി.