മലയാളി കരുത്തില്‍ വീണ്ടും സര്‍വീസസ് ടീമില്‍ എട്ട് മലയാളികള്‍ | Eight Kerala players at services Santosh Trophy Team

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യത റൗണ്ട് പോരാട്ടത്തിനുള്ള സര്‍വീസസ്  ടീമില്‍ എട്ട് മലയാളി താരങ്ങള്‍. 24 അംഗ ടീമിലാണ് എട്ട് മലയാളി താരങ്ങള്‍ ഇടംപിടിച്ചത്. മുന്‍ ഗോകുലം എഫ്‌സി ഗോള്‍കീപ്പര്‍ വിഷ്ണു, ഗോള്‍ കീപ്പര്‍ മൂഹമ്മദ് ഷാനൂസ്, പ്രതിരേധ താരങ്ങളായ എം അമല്‍, അഭിഷേക്, മധ്യനിര താരങ്ങളായ ഹരികൃഷ്ണ, അനൂപ് പോളി, വിങ്ങര്‍ ഇനായത്, സ്‌ട്രൈക്കര്‍ ശ്രേയസ് എന്നിവരാണ് ടീമിലെ മലയാളി സാനിധ്യം. സന്തോഷ് ട്രോഫി ചരിത്രത്തില്‍ പത്ത് തവണ ഫൈനലില്‍ പ്രവേശിച്ച ടീമാണ് സര്‍വീസസ്. ആറ് തവണ കിരീടത്തില്‍ മുത്തമിട്ടു. കഴിഞ്ഞ എഡിഷനില്‍ സര്‍വീസസായിരുന്നു ചാമ്പ്യന്‍മാര്‍. ഫൈനലില്‍ പഞ്ചാബിനെ തകര്‍ത്താണ് സര്‍വീസസ് കിരീടം ചൂടിയത്.