പത്തനംതിട്ട ജില്ലാ ജനറല്‍ കൗണ്‍സില്‍ ചേര്‍ന്നു | Doa general body meeting

പത്തനംതിട്ട ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആദ്യ പാനലിന്റെ ആദ്യ ജനറല്‍ കൗണ്‍സില്‍ ചേര്‍ന്നു. കൗണ്‍സിലിന്റെ ഉദ്ഘാടനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ നിര്‍വഹിച്ചു. ജില്ലാ ചെയര്‍മാന്‍ അഡ്വ.കെ . പ്രകാശ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കണ്‍വീനര്‍ ആര്‍.പ്രസന്നകുമാര്‍ സ്വാഗതം പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി ആര്‍. ജയകൃഷ്ണന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി ആര്‍.രാജീവ് അസോസിയേഷന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ വിശദീകരിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം പ്രൊഫ. വിപിന്‍ .ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായ ഗിരീഷ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സെബാസ്ത്യന്‍ .എക്‌സിക്യുട്ടീവ് അംഗങ്ങളായ തോമസ് കോശി, ഷെരീഫ് മുഹമ്മദ്, എസ്. ഷൈന്‍,വിവിധ അസോസിയേഷന്റെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു