ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ടി.വി. വിതരണം ചെയ്തു

കോഴിക്കോട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നഗര പ്രദേശങ്ങളിലെ വിവിധ സ്‌കൂളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യത്തിനാവശ്യമായ ടി.വികള്‍ വിതരണം ചെയ്തു. കാരപ്പറമ്പ് ജി.എച്ച്.എസ്.എസ്., കരപ്പറമ്പ് ജി.യു.പി.എസ്., സെന്റ് വിന്‍സെന്റ് കോളനി എച്ച്.എസ്.എസ്., നടക്കാവ് ജി.ജി.എച്ച്,എസ്.എസ്. എന്നീ വിദ്യാലയങ്ങള്‍ക്കാണ് ടി.വി. നല്‍ക്കിയത്. ചടങ്ങിന്റെ ഉദ്ഘാടനം കേരളാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ചെയര്‍മാന്‍ കെ.ടി. ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ. ജെ. മത്തായി, സി. സത്യന്‍, അബ്ദുല്‍ മജീദ്, ശശിധരന്‍. സി, ആരിഫ്. പി. പി, ഉമ്മര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.