സൈക്ലിങ് അക്കാദമി തിരുവനന്തപുരത്ത്; കിരണ്‍ റിജ്ജു | Cycling Academy

ഖേലോ ഇന്ത്യയുടെ ഭാഗമായി സൈക്ലിങ് അക്കാദമിയുടെ ദക്ഷിണേന്ത്യന്‍ ശാഖ കാര്യവട്ടം എല്‍എന്‍സിപിഇയില്‍ ആരംഭിക്കുമെന്ന് കേന്ദ്രകായിക മന്ത്രി കിരണ്‍ റിജ്ജു. നിലവില്‍ ഗുവാഹത്തിയിലാണ് അക്കാദമിയുള്ളത്. ഒളിമ്പിക്‌സിനായി സായിയില്‍ ഒരുങ്ങുന്ന താരങ്ങളെയും പരിശീലകരെയും കാണാനെത്തിയതായിരുന്നു മന്ത്രി. എല്‍എന്‍സിപിഇ ഡയറക്ടറും പ്രിന്‍സിപ്പിലുമായ ഡോ. ജി കിഷോറിന്റെ നേതൃത്വത്തില്‍ മന്ത്രിയെ സ്വീകരിച്ചു.