സംസ്ഥാനം കോവിഡ് – 19 (കൊറോണ) ഭീതിയില്‍ തുടരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 30 വരെ സമ്മര്‍ ക്യാമ്പുകളും മറ്റുതരത്തിലുള്ള മത്സരങ്ങളും കൂട്ടം കൂടി നില്ക്കുന്നതും ഒഴിവാക്കേണ്ടതാണെന്ന് സംസ്ഥാന വോളിബോള്‍ അസോസിയേഷന് അറിയിച്ചു. സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെ ഈ ഉത്തരവ് ലംഘിക്കുന്ന ക്ലബുകളുടെ മേല്‍ രജിസ്ട്രേഷന് ക്യാന്‍സല്‍ ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്ന് സംസ്ഥാന വോളിബോള്‍ അസോസിയേഷന് അറിയിച്ചു.
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കോവിഡിന്റെ സമൂഹവ്യാപനം തടയാന്‍ കേരളം ഒറ്റക്കെട്ടായി നില്ക്കുന്ന സാചര്യത്തിലാണ് ഈ നടപടി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 30 പേര്‍ക്കാണ് കോവിഡ് സ്ഥീകരിച്ചത്.