മത്സരങ്ങള്‍ക്ക് വിലക്ക്

സംസ്ഥാനത്ത് കോവിഡ് -19 (കൊറോണാ വൈറസ്) ബാധ സ്ഥിതീകരിച്ച സാഹചര്യത്തില്‍ സംസ്ഥാന വോളീബോള്‍ അസോസിയേഷന്റെ കീഴിലുള്ള എല്ലാ ക്ലബ്, ജില്ലാ, സംസ്ഥാന, ഓള്‍ ഇന്ത്യ തലത്തിലുള്ള എല്ലാ വോളീബോള്‍ ടൂര്‍ണമെന്റുകളും ചാമ്പ്യന്‍ഷിപ്പുകളും ഈ മാസം 31 വരെ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ അറിയിച്ചു. കേരള മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പും പൊതുപരിപാടികളും ഉത്സവങ്ങളും കളികളും മാറ്റിവെക്കുകയോ മിതപ്പെടുത്തുകയോ ചെയ്യണം എന്ന് അഭ്യര്‍ത്ഥിച്ച സാഹചര്യത്തിലാണ് തീരുമാനം.