ഫിയാസ്റ്റോ ബാസ്‌കറ്റ്; കെഎസ്ഇബിക്ക് വനിതാ കിരീടം | Basketball Tournament

ഫിയാസ്റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം കിരീടം തിരുവനന്തപുരം കെഎസ്ഇബി സ്വന്തമാക്കി. ഫൈനലില്‍ കരുത്തരായ കൊല്‍ക്കത്ത ഈസ്റ്റേണ്‍ റെയില്‍വേയെയാണ് കെഎസ്ഇബി പരാജയപ്പെടുത്തിയത്. സ്‌കോര്‍: 76-56.
പുരുഷ വിഭാഗത്തില്‍ ഐഒബി ചെന്നൈ ചാമ്പ്യന്‍മാരായ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട ഫൈനലില്‍ ഇന്ത്യന്‍ ബാങ്ക് ചെന്നൈയെ 110-106 എന്ന സ്‌കോറിനാണ് ഐഒബി തോല്‍പ്പിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും 86-86 എന്ന നിലയിലും ആദ്യ എക്‌സ്ട്രാ ടൈമില്‍ 97-97 എന്ന നിലയിലും പിരിഞ്ഞതോടെയാണ് മത്സരം വീണ്ടും എക്‌സ്ട്രാ ടൈമിലേക്ക് തിരിഞ്ഞത്.