അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ജോയിന്റ് സെക്രട്ടറിയായി കേരള അത്ലറ്റിക് അസോസിയേഷന് സെക്രട്ടറി പി.ഐ ബാബുവിനെ തിരഞ്ഞെടുത്തു. കേരള ഒളിമ്പിക് അസോസിയേഷന് വൈസ് പ്രസിഡന്റുംകൂടിയാണ് പി.ഐ ബാബു.
സീനിയര്‍ വൈസ് പ്രസിഡന്റായി മുന്‍ മലയാളി അത്ലറ്റ് അഞ്ജു ബോബി ജോര്‍ജ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മഹാരാഷ്ട്ര അത്ലറ്റിക് അസോസിയേഷന്റെ അഡില്ലെ സുമാരിവാലയാണ് പ്രസിഡന്റ്. രവീന്ദര്‍ ചൗധരിയും സന്ദീപ് മേത്തയുമാണ് സെക്രട്ടറിമാര്‍.