Loading Events

« All Events

  • This event has passed.

Beach Games

November 1, 2019 - December 31, 2019

Beach Games

ലോകത്ത് ഏറ്റവും അധികം പ്രചാരമുള്ള ബീച്ച് ഗെയിംസ് ഇനി നമ്മുടെ കേരളത്തിലും. തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി കായിക യുവജന കാര്യാലയം ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നു. നവംബര്‍ ഡിസംബര്‍ മാസങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. കായിക പ്രതിഭകളെ കണ്ടെത്തി രാജ്യത്തിന്റെ അഭിമാന താരങ്ങളാക്കി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്. ബീച്ച് ഗെയിംസിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ജില്ലാതല മത്സരങ്ങള്‍ നവംബറിലും സംസ്ഥാനതല മത്സരങ്ങള്‍ ഡിസംബറിലുമാണ് നടക്കുക.

ബീച്ച് ഗെയിംസില്‍ ഉള്‍പ്പെടുന്ന മത്സരങ്ങള്‍

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസില്‍ നാല് മത്സരങ്ങള്‍ നടക്കും. വോളിബോള്‍, ഫുട്‌ബോള്‍, കബടി, വടംവലി എന്നീ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.

എവിടെ നടക്കും

ബീച്ച് ഗെയിംസ് മത്സരങ്ങള്‍ ബീച്ചുകളുള്ള ഒമ്പത് ജില്ലകളിലായാണ് നടക്കുക. ജില്ലകളില്‍ നിന്ന് വിജയിച്ചെത്തുന്ന ടീമുകളുടെ സംസ്ഥാനതല മത്സരങ്ങള്‍ ഫുട്‌ബോള്‍ തിരുവനന്തപുരത്തും കബടി ആലപ്പുഴയിലും വടംവലി കോഴിക്കോട്ടും വോളിബോള്‍ കണ്ണൂരുമാണ് സംഘടിപ്പിക്കുന്നത്.

മത്സരങ്ങള്‍ക്ക് പുറമെ

ബീച്ച് ഗെയിംസിന്റെ പ്രചരണാര്‍ഥം കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ തീരമേഖലയില്‍ ദീപശിഖ മതില്‍ നിര്‍മ്മിക്കും. പുമെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി ആകര്‍ഷകമായ വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.

Details

Start:
November 1, 2019
End:
December 31, 2019