ഗോകുലത്തിന് കിരീടം|Champions

ഗോകുലത്തിന് കിരീടം|Champions

ഗോകുലം കേരള എഫ്‌സിക്ക് ഇത് നല്ല കാലം. കഴിഞ്ഞ മാസം ബാഡോസ കപ്പ് സ്വന്തമാക്കിയതിന് പിന്നാലെ ഗോകുലം കേരള എഫ്‌സി റിസര്‍വ് ടീമിന് വീണ്ടുമൊരു കിരീടം. ആസാമില്‍ നടന്ന ഇന്‍ഡിപെന്‍ഡന്‍സ് ഡേ കപ്പ് ഗോകുലം സ്വന്തമാക്കി. ആസാമിലെ നാഗോണില്‍ നടന്ന ഫൈനലില്‍ ബിഎസ്എഫിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം കേരള എഫ്‌സി തോല്‍പ്പിച്ചത്. ആദ്യ പകുതിയുടെ 21ാം മിനുട്ടില്‍ സോലയാണ് ഗോകുലത്തിനായി ഗോള്‍ നേടിയത്. ഇതോടെ സീസണിലെ ഗോകുലത്തിന്റെ കിരീടങ്ങളുടെ എണ്ണം മൂന്നായി. റിസേര്‍വ് ടീം രണ്ടും സീനിയര്‍ ടീം ഡ്യൂറണ്ട് കപ്പും നേടിയിരുന്നു.

റഗ്ബി ചാമ്പ്യന്‍ഷിപ്പ്: രാഘവേന്ദ്ര വിദ്യാലയയും ബീച്ച് ക്ലബും ചാമ്പ്യന്‍മാര്‍|Rugby Championship

ആലപ്പുഴ ജില്ലാ റഗ്ബി അസോസിയേഷന്റെ നേതൃത്വത്തില്‍ സീനിയര്‍ ആണ്‍കുട്ടികളുടെയും സീനിയര്‍ പെണ്‍കുട്ടികളുടെയും

ഓള്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പ്: എ.ജി.സി കേരള ചാമ്പ്യന്‍മാര്‍| All India Football Championship

ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് ഡിപ്പാര്‍ട്ട്മെന്റ് ഓള്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ എ.ജി.സി. കേരള ചാമ്പ്യന്‍മാര്‍. ഫൈനലില്‍ കൊല്‍ക്കത്ത എജിസിയെ

ഫെഡറേഷന്‍ കപ്പ് വോളി; കേരള വനിതകള്‍ ചാമ്പ്യന്‍മാര്‍|Federation Volleyball Championship Rajasthan

രാജസ്ഥാനിലെ ചിത്തോഡ്ക്കറില്‍ നടന്ന മുപ്പത്തിമൂന്നാമതു ഫെഡറേഷന്‍ കപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേഴ്‌സിനെ കീഴടക്കി കേരള