ഇന്ത്യന്‍ വനിതാ ടീമില്‍ രണ്ട് മലയാളികള്‍|two kerala players at indian team

ചാലഞ്ചര്‍ ട്രോഫി വനിതാ ട്വി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ടീമില്‍ രണ്ട് മലയാളി താരങ്ങള്‍ ഇടംപിടിച്ചു. വയനാട്ടില്‍ നിന്നുള്ള മിന്നുമണി,

ഇന്ത്യന്‍ ടീമില്‍ അഞ്ച് മലയാളികള്‍|Five Kerala players at Indian basketball team

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ബാസ്‌കറ്റ്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ അഞ്ച് മലയാളി താരങ്ങള്‍ ഇടംപിടിച്ചു. സെറ്റിഫി നിക്‌സണ്‍, പിഎസ് ജീന

ഇന്ത്യന്‍ ക്യാമ്പിലേക്ക് ഏഴ് മലയാളികള്‍| Seven kerala players Get Call-Ups in indian camp

2020 ല്‍ ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പിന് മുന്നോടിയായുള്ള പ്രാഥമിക ഇന്ത്യന്‍ ക്യാമ്പിലേക്ക് കേരളത്തില്‍ നിന്ന് ഏഴ് മലയാളികള്‍. കോഴിക്കോട് ജില്ലയില്‍ നിന്ന് ശ്രീലക്ഷ്മി .കെ, ആര്യ .വി, മേഘ്ന.എ, പ്രിസ്റ്റി .സി .എ, അനാമിക .ഡി, തീര്‍ത്ഥലക്ഷ്മി കാസര്‍കോഡ് ജില്ലയില്‍ നിന്ന് മാളവിക. പി എന്നിവരാണ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും എഫ്ഡിഎല്ലും സംയുക്തമായിയാണ് ടീമിനെ ഒരുക്കുന്നത്. പരിശീലന ക്യാമ്പ് നവംബര്‍ നാലിന് ആരംഭിക്കും. കൊല്‍ക്കത്തയിലെ കല്യാണിലാണ് ക്യാമ്പ്.

ഫെഡറേഷന്‍ വോളി: കേരളത്തിന് ഇരട്ടക്കിരീടം | Federation Volley: Kerala wins double title

മുപ്പത്തിരണ്ടാമത് ദേശീയ ഫെഡറേഷന്‍ കപ്പ് സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഇരട്ടക്കിരീടം. പുരുഷന്മാര്‍ തമിഴ്നാടിനെയും വനിതകള്‍ നിലവിലെ ചാമ്പ്യന്മാരായ റെയില്‍വേസിനെയുമാണ് തകര്‍ത്തത്. രണ്ട് ഫൈനലുകളിലും നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കേരളത്തിന്റെ വിജയം. പുരുഷ ഫൈനലില്‍ 25-21, 25-18, 25-18 എന്ന സ്‌കോറിനാണ് കേരളം ജയിച്ചത്. ക്യാപ്റ്റന്‍ അഖിന്‍, ജെറോം വിനീത് തുടങ്ങിയവരുടെ മിന്നുന്ന പ്രകടനമാണ് കേരളത്തിന് അനായാസ വിജയം സമ്മാനിച്ചത്. അഖിന്‍ ജാസാണ് ടൂര്‍ണമെന്റിലെ ബെസ്റ്റ് ബ്ലോക്കര്‍. ജെറോം വിനീത് മികച്ച ഓള്‍ റൗണ്ടറും. റെയില്‍വേസിനെതിരെ 25-11, 25-15, …

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ടീമില്‍ മൂന്ന് മലയാളികള്‍ | Three Kerala players at junior badminton national team

റഷ്യയിലെ കസാനില്‍ ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍. കേരളത്തിന്റെ ട്രീസാ ജോളി, ശങ്കര്‍ പ്രസാദ് , നഫീസ സാറാ സിറാജ് എന്നിവരാണ് ടീമില്‍ ഇടംനേടിയ മലയാളികള്‍. കണ്ണൂര്‍ സ്വദേശിയായ ട്രീസ വനിതാ സിംഗിള്‍സിലാണ് മത്സരിക്കുന്നത്. ശങ്കര്‍, സാറ സഖ്യം മിക്‌സിഡ് ഡബിള്‍സിലും ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങും. തിരുവനന്തപുരം സ്വദേശിയായ ശങ്കറും കോഴിക്കോട്ടുകാരിയായ സാറയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓപ്പറേഷന്‍ ഒളിമ്പിയ പദ്ധതിയിലെ താരങ്ങളാണ്.

മലയാളി കരുത്തില്‍ വീണ്ടും സര്‍വീസസ് ടീമില്‍ എട്ട് മലയാളികള്‍ | Eight Kerala players at services Santosh Trophy Team

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യത റൗണ്ട് പോരാട്ടത്തിനുള്ള സര്‍വീസസ്  ടീമില്‍ എട്ട് മലയാളി താരങ്ങള്‍. 24 അംഗ ടീമിലാണ് എട്ട് മലയാളി താരങ്ങള്‍ ഇടംപിടിച്ചത്. മുന്‍ ഗോകുലം എഫ്‌സി ഗോള്‍കീപ്പര്‍ വിഷ്ണു, ഗോള്‍ കീപ്പര്‍ മൂഹമ്മദ് ഷാനൂസ്, പ്രതിരേധ താരങ്ങളായ എം അമല്‍, അഭിഷേക്, മധ്യനിര താരങ്ങളായ ഹരികൃഷ്ണ, അനൂപ് പോളി, വിങ്ങര്‍ ഇനായത്, സ്‌ട്രൈക്കര്‍ ശ്രേയസ് എന്നിവരാണ് ടീമിലെ മലയാളി സാനിധ്യം. സന്തോഷ് ട്രോഫി ചരിത്രത്തില്‍ പത്ത് തവണ ഫൈനലില്‍ പ്രവേശിച്ച ടീമാണ് സര്‍വീസസ്. …

ഏഷ്യാ കപ്പ് ബാസ്‌കറ്റ്‌ബോള്‍ ടീമില്‍ നാല് മലയാളികള്‍ | Four Kerala Players at National Basketball team

ബംഗളുരുവില്‍ നാളെ ആരംഭിക്കുന്ന ഏഷ്യാ കപ്പ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള 12 അംഗ ഇന്ത്യന്‍ വനിതാ ടീമില്‍ നാല് മലയാളികള്‍ ഇടംപിടിച്ചു. പിഎസ് ജീന, സ്റ്റെഫി നിക്‌സണ്‍, പിജി അഞ്ജന എന്നിവര്‍ക്കൊപ്പം റെയില്‍വേസ് താരം ശ്രുതി അരവിന്ദ് എന്നിവരാണ് ടീമില്‍ ഇടംപിടിച്ച നാല് മലയാളികള്‍. ഉദ്ഘാടന മത്സരത്തില്‍ ഓസ്‌ട്രേലിയ ഫിലിപ്പിന്‍സിനെ നേരിടും. നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ജപ്പാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. കൊറിയ ചൈനീസ് തായപെ എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. സെപ്റ്റംബര്‍ 28 നാണ് സെമി ഫൈനല്‍. 29 …

ത്രിപുര സന്തോഷ് ട്രോഫി ടീമിൽ രണ്ട് മലയാളികൾ | Two Kerala Players at Tripura Santosh Trophy Team

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിനായുള്ള ത്രിപുര ടീമിൽ കേരളത്തിൽ നിന്നുള്ള രണ്ട് താരങ്ങൾ ഇടംനേടി. മലപ്പുറം ജില്ലയിലെ രണ്ട് താരങ്ങളാണ് ടീമിൽ ഇടം കണ്ടെത്തിയത്. കുറച്ചു കാലമായി ത്രിപുര ലീഗിൽ കളിക്കുന്ന റുനു, ഫസ്‌ലു എന്നിവരാണ് ത്രിപുര സന്തോഷ് ട്രോഫി ടീമിൽ സ്ഥാനം ഉറപ്പിച്ചത്. ത്രിപുര ലീഗിൽ ആഘേയ ചലോ സംഘ് എഫ്സിക്ക് വേണ്ടി ബൂട്ടുകെട്ടുന്ന ഇരുവരും മിന്നും പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. റിനു എംഇഎസ് കോളേജ് വളാഞ്ചേരിയുടെ താരമായിരുന്നു. മലപ്പുറം താനൂർ സ്വദേശിയായ ഫസ്‌ലു ഓസോൺ എഫ്‌സി …